Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KK Shailaja

ഭ​രി​ക്കു​ന്ന​ത് ആ​രെ​ന്ന് നോ​ക്കി​യ​ല്ല നി​പ​യും കോ​വി​ഡും വ​രു​ന്ന​ത്; ആ​രോ​ഗ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് കെ.​കെ.​ഷൈ​ല​ജ

കാ​സ​ർ​ഗോ​ഡ്: ഭ​രി​ക്കു​ന്ന​വ​ര്‍ കൊ​ള്ളാ​ത്ത​തു​കൊ​ണ്ടാ​ണ് നി​പ പോ​ലു​ള്ള അ​സു​ഖ​ങ്ങ​ള്‍ വ​രു​ന്ന​തെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ ​മു​ര​ളീ​ധ​ര​ന്‍റെ പ​ഴ​യ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ. ഭ​രി​ക്കു​ന്ന​ത് ആ​രെ​ന്ന് നോ​ക്കി​യ​ല്ല നി​പ​യും കോ​വി​ഡും വ​രു​ന്ന​തെ​ന്ന് ഷൈ​ല​ജ പ്ര​തി​ക​രി​ച്ചു.

കൃ​ത്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണ് ഭ​രി​ക്കു​ന്ന​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം. മു​മ്പ് ത​ന്നെ നി​പ റാ​ണി എ​ന്ന് വി​ളി​ച്ച് അ​പ​മാ​നി​ച്ചി​രു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ത​ങ്ങ​ള്‍ ന​ട​ത്തി​ല്ല. ക​ക്ഷി രാ​ഷ്ട്രീ​യം നോ​ക്കാ​തെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും കെ ​കെ ശൈ​ല​ജ പ​റ​ഞ്ഞു.

നി​പ വൈ​റ​സ് ബാ​ധ​യെ ഭ​യ​ത്തോ​ടെ​യ​ല്ല, മ​റി​ച്ച് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ നേ​രി​ട​ണം. രോ​ഗം പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ്യ​ക്ത​മാ​യ പ്രോ​ട്ടോ​കോ​ൾ നി​ല​വി​ലു​ണ്ടെ​ന്നും, ആ​രോ​ഗ്യ​രം​ഗം ഇ​തി​നാ​യി പൂ​ർ​ണ്ണ സ​ജ്ജ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൃ​ത്യ​വി​ലോ​പം കാ​ണി​ക്ക​രു​ത്. വാ​ക്സി​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മി​ല്ല; എ​ൽ​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: കെ.​കെ. ശൈ​ല​ജ

ആ​ല​പ്പു​ഴ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രൊ​ക്കെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ർ​ട്ടി​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ കെ.​കെ. ശൈ​ല​ജ. ടേം ​വ്യ​വ​സ്ഥ​ക​ൾ, സ്ഥാ​നാ​ർ​ഥി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ച​ർ​ച്ച സി​പി​എം തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മി​ല്ല. ത​ന്‍റെ​യും മ​റ്റ് പ​ല​രു​ടെ​യും പേ​രു​ക​ൾ പ​റ​യു​ന്നു​ണ്ട്. അ​ത് ആ​ർ​ക്ക് വേ​ണ​മെ​ങ്കി​ലും പ്ര​ച​രി​പ്പി​ക്കാ​മ​ല്ലോ​യെ​ന്നും ശൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

"ആ​ധു​നി​ക​മാ​യി കേ​ര​ള​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് ഈ ​മു​ഖ്യ​മ​ന്ത്രി വ​ള​രെ സ​മൃ​ദ്ധ​മാ​യി നേ​തൃ​ത്വം ന​ൽ​കി. ച​ർ​ച്ച​യി​ൽ അ​തും ആ​കാ​മ​ല്ലോ. വ്യ​ക്തി​പ​ര​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​റി​ല്ല. മ​റ്റു ചി​ല പാ​ർ​ട്ടി​ക​ളി​ൽ അ​ത് കാ​ണാ​റു​ണ്ട്.'-​ശൈ​ല​ജ പ​റ​ഞ്ഞു.

"മൂ​ന്നാം ത​വ​ണ​യും എ​ൽ​ഡി​എ​ഫ് വ​രു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. യു​ഡി​എ​ഫ് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 100 സീ​റ്റ് എ​ന്ന് പ​റ​യു​ന്ന​ത്. എ​ന്താ​ണ് അ​വ​ർ​ക്ക് പ്ര​ച​രി​പ്പി​ക്കാ​ൻ ഉ​ള്ള​ത്. 140 കി​ട്ടു​മെ​ന്ന് പ​റ​യാ​മ​ല്ലോ.'-​ശൈ​ല​ജ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്രം സാ​മ്പ​ത്തി​ക​മാ​യി കേ​ര​ള​ത്തെ ഞെ​രു​ക്കി​യ​പ്പോ​ൾ യു​ഡി​എ​ഫ് ഒ​ന്നും ചെ​യ്തി​ല്ല. ഒ​ര​ക്ഷ​രം പ​റ​ഞ്ഞി​ല്ല. യു​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യം ഇ​ട​ത് പ​ക്ഷ​ത്തെ ഇ​ല്ലാ​താ​ക്കു​ക​യെ​ന്നാ​ണ്. ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ട് എ​ന്താ​ണ് ചെ​യ്യു​ക. വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി കൂ​ട്ട് പി​ടി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ അ​തി​ന് എ​തി​രാ​ണെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ ജ​ന​പ്ര​തി​നി​ധി​യാ​യി തു​ട​രു​ന്ന​ത് കേ​ര​ള​ത്തി​ന് അ​പ​മാ​നം: നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന് കെ.​കെ. ശൈ​ല​ജ

ക​ണ്ണൂ​ര്‍: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് കെ.​കെ. ശൈ​ല​ജ. രാ​ഹു​ൽ ജ​ന​പ്ര​തി​നി​ധി​യാ​യി തു​ട​രു​ന്ന​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് ശൈ​ല​ജ പ്ര​തി​ക​രി​ച്ചു.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ കേ​വ​ലം സ്ഥാ​ന​മാ​ന​ങ്ങ​ളു​ടെ രാ​ജി​യി​ല്‍ ഒ​തു​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല. ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ ഗു​രു​ത​ര​മാ​യ ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ള്‍ ചെ​യ്ത ഈ ​വ്യ​ക്തി​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വ​ണ​മെ​ന്നും ശൈ​ല​ജ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

<b>കെ.​കെ. ശൈ​ല​ജ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം: </b>

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് പു​റ​ത്തേ​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഗ​ര്‍​ഭഛി​ദ്ര​ത്തി​നു​ള്‍​പ്പെ​ടെ നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ കേ​വ​ലം സ്ഥാ​ന​മാ​ന​ങ്ങ​ളു​ടെ രാ​ജി​യി​ല്‍ ഒ​തു​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല. സ്ത്രീ​ക​ള്‍​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നു​മാ​കെ വെ​ല്ലു​വി​ളി​യാ​വു​ന്നൊ​രു മാ​ന​സി​കാ​വ​സ്ഥ​യ്ക്ക് ഉ​ട​മ​യാ​ണ് ഇ​യാ​ളെ​ന്ന​താ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍.

ഇ​യാ​ള്‍​ക്കെ​തി​രെ തു​ട​ര്‍​ച്ച​യാ​യി ല​ഭി​ച്ച പ​രാ​തി​ക​ളെ​ല്ലാം അ​വ​ഗ​ണി​ച്ച് ജ​ന​പ്ര​തി​നി​ധി​യാ​വാ​ന്‍ ഉ​ള്‍​പ്പെ​ടെ അ​വ​സ​രം ന​ല്‍​കി​യ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​മൊ​ന്നാ​കെ ഈ ​വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി പ​റ​യാ​ന്‍ ബാ​ധ്യ​സ്ഥ​രാ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ ഐ​ഡി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്ത്രീ​ക​ള്‍​ക്കെ​തി​രെ കേ​ട്ടാ​ല​റ​ക്കു​ന്ന ഭാ​ഷ​യി​ല്‍ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്നൊ​രു സം​ഘം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ​യും ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഉ​ണ്ടെ​ന്നു​ള്ള​ത് വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടെ വ്യ​ക്ത​മാ​യി​ട്ടു​ള്ള​താ​ണ്. വ്യാ​ജ ഐ​ഡി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ലും ഇ​ത്ത​രം ക​മ​ന്‍റു​ക​ൾ​ക്ക് ശേ​ഷം ഐ​ഡി ഡി​ലീ​റ്റ് ചെ​യ്യു​ന്ന​തി​നാ​ലും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക ശ്ര​മ​ക​ര​മാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് വേ​ണ്ടി ഇ​ത്ത​ര​ക്കാ​രെ സം​ര​ക്ഷി​ച്ച് നി​ര്‍​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് ഇ​പ്പോ​ള്‍ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്നു. ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ ഗു​രു​ത​ര​മാ​യ ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ള്‍ ചെ​യ്ത ഈ ​വ്യ​ക്തി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വ​ണം. ഇ​യാ​ള്‍ ജ​ന​പ്ര​തി​നി​ധി​യാ​യി തു​ട​രു​ന്ന​ത് കേ​ര​ളാ നി​യ​മ​സ​ഭ​യ്ക്കാ​കെ നാ​ണ​ക്കേ​ടാ​ണ്.

Latest News

Corehub Up